കൊയിലാണ്ടി പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിക്കുന്നു

കൊയിലാണ്ടി: പഴയ സ്റ്റാന്റിലെ തകർന്ന റോഡ് ടൈൽസ് പതിപ്പിക്കുന്നതിന്റെ പ്രവർത്തി ആരംഭിച്ചു. മഴ തുടങ്ങിയതോടെ റോഡ് പൊളിഞ്ഞതിനെ തുടർന്ന് ഇത് വഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരിന്നു.
ഏതാനും മാസം മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ കോൺക്രീറ്റ് ഇട്ട് അടക്കുകയായിരുന്നു. ശാശ്വതമായ പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് ടൈൽസ് പാകുന്നത്. ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് ഏറെ ഉപകാരമാകും.
