ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മനാമ: ബഹ്‌റൈനില്‍ മലയാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പിള്ളി കോഴിക്കാട് കൊച്ചുവീട്ടില്‍ ചിന്തു മോഹന്‍ദാസിനെയാണ് (30) കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. സല്‍മാബാദിലെ താമസസ്ഥലത്ത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇതുമായി ബന്ധപ്പെട്ട് 38 വയസ്സുള്ള ഒരു ഏഷ്യന്‍ വംശജനെ അറസ്റ്റു ചെയ്തതായി ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇയാളും മലയാളിയാണെന്നാണറിയുന്നത്. കഴിഞ്ഞ മാസം അഞ്ചിനാണ് ചിന്തു ബഹ്‌റൈനിലെത്തിയത്. ഇതുവരെ ജോലിയൊന്നും ലഭിച്ചിരുന്നില്ല. നേരത്തേ ഖത്തറില്‍ സേഫ്റ്റി ഓഫീസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: വിജയലക്ഷ്മി. രണ്ടു മക്കളുണ്ട്. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് അയക്കും.

