കനത്ത കാറ്റിനു സാധ്യത: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗതാ നിർദ്ദേശം

തിരുവനന്തപുരം: അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ കേരള തീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശമേഖലകള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

