ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നില്‍ ജി.ഡി.എസ് ജീവനക്കാര്‍ ആഹ്ലാദ പ്രകടനം നടത്തി

കോഴിക്കോട്: കഴിഞ്ഞ 16 ദിവസമായി അഖിലേന്ത്യാ വ്യാപകമായി ജി.ഡി.എസ് ജീവനക്കാര്‍ നടത്തി വന്ന പണിമുടക്ക് വിജയിച്ചു. കമലേഷ് ചന്ദ്ര കമ്മിറ്റിയുടെ അനുകൂല ശുപാര്‍ശകള്‍ കാബിനറ്റ് യോഗം അംഗീകരിച്ച സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്ക് അവസാനിപ്പിച്ചത്. ഹെഡ്പോസ്റ്റ് ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ മധുരം വിതരണം ചെയ്ത് ആഹ്ലാദ പ്രകടനം നടത്തി.
ഹെഡ് പോസ്റ്റ് ഓഫീസില്‍ നടന്ന ആഹ്ളാദപ്രകടനത്തിലും ധര്‍ണ്ണയിലും അഡ്വ.മുഹമ്മദ് റിയാസ്, ബിനോയ് വിശ്വം,ടി. സിദ്ധിഖ്, കെ.ജി.പങ്കജാക്ഷന്, ടി. ദാസന്, അഡ്വ.എം.രാജന്, എം.കെ ബീരാന്, എ. വി. വിശ്വനാഥന്, എം വിജയകുമാര്‍, ആര് ജൈനേന്ദ്രകുമാര്‍, പി. രാധാകൃഷ്ണന്, എം.രവീന്ദ്രന്, സി. ഹൈദരാലി, എം. വിനോദ് കുമാര്‍, വസീഫ്, സച്ചിന്, പി.അപ്പു, കെ.മാധവന്, വി.ദിനേശ്, അഡ്വ. സുനീഷ് മാമി, കെ.രാജീവ്, കെ.പത്മകുമാര്‍, സി.കെ.വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.

