KOYILANDY DIARY.COM

The Perfect News Portal

മെട്രോ നിര്‍മ്മാണത്തിനിടെ എറണാകുളം സൗത്ത് പാളത്തില്‍ വിള്ളല്‍

കൊച്ചി: മെട്രോ നിര്‍മ്മാണത്തിനിടെ എറണാകുളം സൗത്ത് പാളത്തില്‍ വിള്ളല്‍. പൈലുകളുടെ ഇടയിലെ മണ്ണ് നീക്കുന്നതിനിടെയാണ് വിള്ളല്‍ ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ മഴയില്‍ പാലത്തിന് അടിയിലെ മണ്ണ് ഇളകിയതാണ് വിള്ളലിന് കാരണമെന്നാണ് നിര്‍മാണ ഏജന്‍സിയുടെ നിലപാട്. സ്ഥലം ഡിഎംആര്‍സി ഉപദേഷ്ടാവ് ശ്രീധരന്‍ സന്ദര്‍ശിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സൗത്ത് പാലത്തിന്റെ ഒരു വശത്തായി വിള്ളല്‍ കണ്ടത്.പാലത്തിന് തൊട്ടുതാഴെ മെട്രോ തൂണ് നിര്‍മ്മാണത്തിനായി മണ്ണ് മാറ്റുന്ന ജോലികള്‍ പുരോഗമിക്കുകയാണ്.പൈലുകളുടെ ഇടയില്‍ നിന്ന് ജെസിബി ഉപയോഗിച്ച്‌ മണ്ണ് മാറ്റുന്ന ജോലികളാണ് നിലവില്‍ നടക്കുന്നത്. ഇവിടെ വെള്ളം കെട്ടി നിന്നതും മണ്ണ് മാന്തി യന്ത്രം പ്രവര്‍ത്തിപ്പിച്ചതുമാണ് വിള്ളലിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ കനത്ത മഴയില്‍ പാലത്തിന് അടിയിലെ മണ്ണ് ഇളകിയതാണ് വിള്ളലിന് കാരണമെന്നാണ് നിര്‍മാണ ഏജന്‍സിയുടെ നിലപാട്. അപകട സാധ്യതകളില്ലെന്നും ഡിഎംആര്‍സി ഉപദേഷ്ടാവ് ഈ ശ്രീധരന്‍ പറ‌ഞ്ഞു. പാലത്തില്‍ വിള്ളല്‍ കണ്ടതോടെ പൈലുകള്‍ക്കിടയില്‍ വീണ്ടും മണ്ണ് നിറച്ചു തുടങ്ങി.വിള്ളല്‍ വീണ ഭാഗം ഉടന്‍ കോണ്‍ക്രീറ്റ് ചെയ്യും. പാലത്തിലൂടെയുള്ള ഗതാഗതത്തിനും നിരോധനമില്ല. ഇന്ന് സ്ഥലത്ത് കൂടുതല്‍ പരിശോധനകള്‍ നടക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *