ചെങ്ങോട്ടുകാവ് ഫെസ്റ്റ്: രണ്ടാം ദിവസം സര്‍ഗ്ഗവേദിയായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഫെസ്റ്റിന്റെ രണ്ടാം ദിവസം വിവിധങ്ങളായ പരിപാടികളാല്‍ ആസ്വാദകര്‍ക്ക് ആനന്ദകരമായി. കാലത്ത് 40 ഓളം കുട്ടികള്‍ പങ്കെടുത്ത ചിത്രപന്തല്‍ പ്രശാന്ത് പൊയില്‍ക്കാവിന്റെ ഏകോപനത്തില്‍
അഭിലാഷ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം സൈബര്‍ ചതിക്കുഴികള്‍ എന്ന വിഷയത്തില്‍ സൈബര്‍ വിദഗ്ദന്‍ രംഗീഷ് കടവത്തിന്റെ ബോധവത്കരണ ക്ലാസ്സ് ഏറെ പ്രയോജനപ്പെട്ടു.
വൈകീട്ട് ഗ്രാമത്തിനകത്തും പുറത്തുമുള്ള 30ഓളം ഗായകര്‍ പങ്കെടുത്ത ഗാനശാഖകളുടെ വൈവിധ്യപൂര്‍ണ്ണ അവതരണമായ പാട്ടുപന്തല്‍ കൊയിലാണ്ടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സജു എബ്രഹാം പാട്ടുപാടി ഉദ്ഘാടനം ചെയ്തു. പാലക്കാട് പ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു.

സുനില്‍ തിരുവങ്ങൂര്‍, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, വി.കുട്ടികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നൂപുരം നൃത്ത വിദ്യാലയം അവതരിപ്പിച്ച നൃത്തമാലിക,റിഥം സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിച്ച ഡാന്‍സ് ഫ്യൂഷന്‍, മാപ്പിള കലകള്‍ എന്നിവ നടന്നു.

