KOYILANDY DIARY

The Perfect News Portal

കണ്‍സ്യൂമര്‍ ഫെഡ് അഴിമതി :സിബിഐ വേണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി>കണ്‍സ്യൂമര്‍ഫെഡ് അഴിമതി സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ .സിബിഐയെ അന്വേഷണം ഏല്‍പ്പിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കി. നിലവില്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നു സര്‍ക്കാര്‍ അറിയിച്ചു.കണ്‍സ്യൂമര്‍ ഫെഡില്‍ അഴിമതി നടന്നുവെന്നു വ്യക്തമായെന്നും കരാര്‍ നല്‍കുന്നതിലടക്കം ക്രമക്കേട് നടന്നിട്ടുണ്ടെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

കണ്‍സ്യൂമര്‍ ഫെഡില്‍ 100 കോടിയുടെ അഴിമതിയാണ് കണ്ടെത്തിയിട്ടുള്ളത്. ജോയ് തോമസ് ചെയര്‍മാനായുള്ള ഭരണസമിതിയെ നേരത്തെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്പെന്‍ഷന്‍. എറണാകുളം ജില്ലാ ജനറല്‍ വിഭാഗം ജോയന്റ് രജിസ്ട്രാര്‍ക്കാണ് നിലവില്‍ അഡ്മിനിസ്ട്രേഷന്റെ ചുമതല.കണ്‍സ്യൂമര്‍ഫെഡില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി നേരത്തെ സഹകരണവകുപ്പ് കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു