കൊയിലാണ്ടി താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടനം: സംഘാടക സമിതി മെയ് 7ന്

കൊയിലാണ്ടി: താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘാടക സമിതി യോഗം മെയ് 7 ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് താലൂക്ക് ആശുപത്രി ഹാളിൽ വെച്ച് ചേരും. മെയ് മൂന്നാം വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ആറു നില കെട്ടിടം ഉൽഘാടനം ചെയ്യുക.
കൊയിലാണ്ടിയിലെ ജനങ്ങളുടെ ചിരകാല അഭിലാഷമാണ് പുതിയ കെട്ടിടം. മലബാർ പക്കേജിൽപ്പെടുത്തിയാണ് ആറു നില കെട്ടിടം നിർമ്മിച്ചത്. കെട്ടിട നിർമ്മാണം പൂർത്തിയായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാകാത്തതാണ് ഉൽഘാടനം താമസിക്കാൻ കാരണം. ലിഫ്റ്റ് നിർമ്മാണം, വൈദ്യുതി, ഫർണ്ണിച്ചറകുൾ തുടങ്ങിയവയുടെ വർക്കുകൾ പുരോഗമിക്കുകയാണ്.

