തിരുവങ്ങൂര്‍ സ്കൂളിന് വീണ്ടും നൂറുമേനി

നുറുമേനി വിജയം കൈവരിച്ച തിരുവങ്ങൂർ സ്ക്കൂൾ പ്രധാന അധ്യാപിക വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും മധുരം നൽകുന്നു
കൊയിലാണ്ടി : എസ്.എസ്.എല്‍.സി പരീക്ഷയില്‍ വീണ്ടും നൂറുമേനിയുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, ജില്ലയില്‍ പൊതുവിദ്യാലയങ്ങളില്‍ രണ്ടാമതെത്തി. 732 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയപ്പോള്‍ 65 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി.
നൂറുമേനിയുടെ ആഹ്ലാദം പങ്കുവെച്ച് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രധാനാധ്യാപിക മോഹനാംബിക വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മധുരം നല്കുന്നു.

