തിരൂരില്‍ 55 ലക്ഷം കുഴല്‍പ്പണമായി കുന്ദമംഗലം സ്വദേശിയായ യുവാവ് പിടിയില്‍

മലപ്പുറം: തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. 55 ലക്ഷവുമായി കുന്ദമംഗലം സ്വദേശിയായ യുവാവ് പിടിയില്‍. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (30)യാണ് ഇന്ന് രാവിലെ പിടികിലായത്.
അന്‍പത്തി അഞ്ച് ലക്ഷം രൂപയുടെ കുഴല്‍പ്പണം ഇയാളില്‍ നിന്ന് കണ്ടെത്തി. കുഴല്‍പ്പണം വിതരണം ചെയ്യാനായി ട്രൈനില്‍ കടത്തുന്നതിനിടെയാണ് തിരൂരില്‍ വെച്ച് പിടിയിലായത്. മലപ്പുറം എസ്‌പി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ ക്രൈം സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തിരൂര്‍ പൊലീസും റെയില്‍വെ സുരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണവുമായി പിടിയിലാകുന്നത്.

പിടിയിലായ മുഹമ്മദ് ഷാഫിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. വിതരണത്തിനുള്ള പേരുവിവരങ്ങള്‍ ഇയാളില്‍ നിന്നും കണ്ടെത്തി. കുന്ദമംഗലം, കൊടുവള്ളി കേന്ദ്രീകരിച്ചുള്ള ഹവാലാ മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് എസ്‌ഐ സുമേഷ് സുധാകര്‍ പറഞ്ഞു.

