കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഡീസല്‍ സബ്സിഡി നല്‍കണം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് അനുവദിക്കില്ലെന്ന സ്വകാര്യ ബസ്സുടമകളുടെ തീരുമാനത്തിനെതിരെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. ബസുടമകള്‍ അമിതാവേശം കാണിക്കേണ്ടെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. എന്നാല്‍ തീരുമാനത്തിന് മാറ്റമില്ലെന്നാണ് ബസുടമകളുടെ നിലപാട്.
ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ കണ്‍സെഷന്‍ നിരക്ക് വര്‍ധിക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം. അല്ലാത്തപക്ഷം സാധാരണ ടിക്കറ്റ് നിരക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുമെന്ന മുന്നറിയിപ്പും ബസുടമകള്‍ നല്‍കി. എന്നാല്‍ ഇതിനെ ഗതാഗത മന്ത്രി പാടെ തള്ളി. ഇത്തരമൊരു ആവശ്യം ഉന്നയിച്ച് ഇതുവരെയായി ബസുടമകള്‍ സമീപിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വിഷയത്തില്‍ ചൊവ്വാഴ്ച മന്ത്രിയെ കാണുമെന്ന് ഒരു വിഭാഗം ബസുടമകള്‍ അറിയിച്ചു. തീരുമാനം ആയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഉടമകളുടെ നീക്കം. കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഡീസല്‍ സബ്സിഡി നല്‍കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. കണ്‍സെഷന്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ തടയുന്നതടക്കമുള്ള സമരത്തിലേക്ക് കടക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനകളും മുന്നറിയിപ്പ് നല്‍കിയിരുന്നു.

