ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സമരപന്തല്‍ ഉയര്‍ന്നു

പേരാമ്പ്ര: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നരയംകുളം കല്പകശ്ശേരി താഴെ സമരപന്തല്‍ കെട്ടി. പ്രമുഖ ഗാന്ധിയനും പരിസ്ഥിതി പ്രവര്‍ത്തകനുമായ തായാട്ട് ബാലന്‍ പന്തല്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ രണ്ട് മാസക്കാലമായി നാട്ടുക്കാര്‍ കമ്മിറ്റി രൂപവത്ക്കരിച്ച് സമരത്തിലാണ്.
കേരള നദീസംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ടി. വി. രാജന്‍, എസ്. ഉണ്ണികൃഷ്ണന്‍ വാര്‍ഡ് മെമ്ബര്‍ ടി. കെ. രഗിന്‍ ലാല്‍, വി. എം. അഷ്‌റഫ്, കെ. എം. നസീര്‍, പി. കെ. ബാലന്‍, സി. രാജന്‍, മധുസൂദനന്‍ വേട്ടൂണ്ട, പ്രശാന്ത് നരയംകുളം, എ. സി. സോമന്‍, എരഞ്ഞോളി ബാലന്‍ നായര്‍, കൊളക്കണ്ടി ബിജു, രാജന്‍ നരയംകുളം, എ. കെ. കരുണാകരന്‍, അഖില്‍. കെ. അശോക് എന്നിവര്‍ സന്നിഹിതരായിരുന്നു.

