വൃദ്ധന്റെ മൃതദേഹം തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങനാശേരി: വൃദ്ധന്റെ മൃതദേഹം തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങനാശേരി മാര്‍ക്കറ്റ് റോഡില്‍ കുരിശടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന കണിയാന് ഗോപിയെന്ന് വിളിക്കുന്ന ആളാണ് മരിച്ചത്. ഏകദേശം 65 വയസ്സ് പ്രായം തോന്നിക്കും.
കടതിണ്ണയോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്തു നിന്നും ഹോളോ ബ്രിക്സ് കട്ടയും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

