10 ലിറ്റർ ചാരായവും 40 ലിറ്റർ വാഷുമായി രണ്ടുപേർ അറസ്റ്റിൽ

കൊയിലാണ്ടി: കല്യാണ വീട്ടിലേക്ക് ചാരായം വാറ്റവെ 10 ലിറ്റർ ചാരായവും വാറ്റാൻ ഉപയോഗിച്ച 40 ലിറ്റർ വാഷുമായി ചെങ്ങോട്ടുകാവ് എടക്കുളം കരിപ്പവയൽ കുനി ജയേഷിനെ (39) ചേമഞ്ചരി ചാത്തനാടത്ത് പറമ്പിൽ വീട്ടിൽ പ്രബിൻ (31) എന്നിവരെ കൊയിലാണ്ടി എക്സൈസ് സംഘം അറസ്റ്റു ചെയ്തു. ചെങ്ങോട്ടുകാവ് മേഖലയിലെ വിവാഹ വീടുകളിലേക്ക് സ്ഥിരമായി ചാരായം വാറ്റുന്നവരാണ് പ്രതികളെന്ന് എക്സൈസ് പറഞ്ഞു.
ഇവർക്ക് ചാരായം വാറ്റാൻ ഉപകരണങ്ങളും മറ്റ് സൗകര്യങ്ങളും ചെയ്തു കൊടുക്കുന്ന ചാത്തനാംകണ്ടി വിനുവിനെ (31) പ്രതികളുടെ മൊഴിയുസരിച്ച് മൂന്നാം പ്രതിയാക്കിയിട്ടുണ്ട്. ഉൽസവ സ്ഥലങ്ങളിലേക്കും, വിവാഹ വീടുകളിലേക്കും ഒരു ലിറ്റർ ചാരായത്തിന് 500 മുതൽ 600 രുപ വരെ നിരക്കിലാണ് വാങ്ങുന്നത്.

ജയേഷിനെയും, പ്രബിനെയും കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തെക്ക് റിമാൻണ്ടു ചെയ്തു. കൊയിലാണ്ടി എക്സൈസ് ഇൻസ്പെക്ടർ എ.ഷഹിർ ഖാൻ, അസി.എക്സൈസ് ഇൻസ്പെക്ടർ മനോജ് പടിക്കത്ത്, പ്രിവന്റീവ് ഓഫീസർ പി സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.രാമകൃഷ്ണൻ, ഗണേഷ്, ആർ.വിപിൻ, ബി.എൻ.ഷൈനി, ഡ്രൈവർ ബിബിനീഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

