ഇന്ധന വിലവർദ്ധന: കൊയിലാണ്ടിയിൽ ഓട്ടോ തൊഴിലാളികൾ റാളി വലിച്ച് പ്രതിഷേധിച്ചു

കൊയിലാണ്ടി:പെട്രോൾ-ഡിസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ സി.ഐ.ടി.യു.വിന്റെ നേൃത്വത്തിൽ പ്രതിഷേധിച്ചു. നഗരത്തിൽ റാളി വലിച്ച് നടത്തിയ സമരത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമിരമ്പി. സി.ഐ.ടി.യു. ഏരിയാ പ്രസിഡണ്ട് കെ. കെ. രാധാകൃഷ്ണൻ, എം. ഗോപി, എ. കെ. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.
