കടല്‍ക്ഷോഭത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്ത് കടല്‍ക്ഷോഭത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍ തീരദേശത്തെ നിരവധി വീടുകളാണ് തകര്‍ന്നത്. നേരത്തെ കടല്‍ക്ഷോഭം തുടരുന്ന തീരദേശമേഖലകളില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തി സര്‍ക്കാര്‍ സാധ്യം വാഗ്‌ദനം ചെയ്തിരുന്നു .

തീരദേശ മേഖലയിലെ ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിന് ബൃഹത്തായ പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാര്‍ 2,000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചതായും അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തിയ മന്ത്രി ജനങ്ങളെ അറിയിച്ചിരുന്നു
Advertisements

