മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി

ആലപ്പുഴ: മാവേലിക്കരയില്‍ ദമ്പതികളെ അയല്‍വാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. മാവേലിക്കര പല്ലാരിമംഗലം സ്വദേശി ബിജു ഭാര്യ കല എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി സുധീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ബിജുവിന്റെ പക്കല്‍ നിന്ന് സുധീഷ് വാങ്ങിയ സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ബിജുവിന്റെ പരാതിയില്‍ അറസ്റ്റിലായ സുധീഷ് ഇന്നലെ ജാമ്യത്തിലിറങ്ങിയിരുന്നു. ഉച്ച്ക്ക് ഒരുമണിയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നീട് കമ്പിപ്പാര കൊണ്ട് കലയെയും ബിജുവിനെയും തലക്കടിക്കുകയായിരുന്നു സുധീഷ്.

ദമ്പതികളുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ ഗുരുതരാവസ്ഥയിലായ ഇരുവരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. കൊലക്കുശേഷം കടന്നു കളഞ്ഞ സുധീഷിനെ മാവേലിക്കര ബസ് സ്റ്റാന്റിനടുത്തുവെച്ചു നാട്ടുകാരുടെ സഹായത്താല്‍ പോലീസ് പിടികൂടി. കായംകുളം താലൂക്കാശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള ബിജുവിന്റെയും കലയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

