പതാകജാഥയ്ക്ക് കൊയിലാണ്ടിയില്‍ സ്വീകരണ നല്കി

കൊയിലാണ്ടി: ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശാലമായ മതേതര ഐക്യം രൂപപ്പെടുത്തണമെന്ന് സി.പി.ഐ. ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം. കൊല്ലത്ത് നടക്കുന്ന സി.പി.ഐ. പാര്‍ട്ടി കോണ്‍ഗ്രസ് നഗരിയില്‍ ഉയര്‍ത്താനുള്ള പതാകജാഥയ്ക്ക് കൊയിലാണ്ടിയില്‍ നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ. ബാലന് അധ്യക്ഷതവഹിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ. അജിത്ത്, കെ.പി. രാജേന്ദ്രന്, വി. ചാമുണ്ണി, പി.പി. സുനീര്‍, പി. സന്തോഷ് കുമാര്‍, പി. വസന്തം, മഹേഷ് കക്കത്ത് എന്നിവര്‍ സംസാരിച്ചു.

