പ്രായം പറഞ്ഞ് ആരെയും മാറ്റി നിര്‍ത്തരുത്: കെ മുരളീധരന്‍

കോഴിക്കോട്: തന്റെ നേതൃത്വത്തില്‍ പുതിയ ഗ്രൂപ്പ് എന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസ്സിനകത്തുള്ളവര്‍ തന്നെയാണ് ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നിലെന്നും കെ മുരളീധരന്‍ പറഞ്ഞു.
കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കും മുന്‍പ് ബൂത്ത് കമ്മറ്റികള്‍ പുനസംഘടിപ്പിക്കയാണ് വേണ്ടതെന്നുംആരെ പ്രസിഡന്‍റാക്കിയാലും തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രായം പറഞ്ഞ് ആരെയും മാറ്റി നിര്‍ത്തരുത്.തെന്നലബാലകൃഷ്ണപ്പിള്ളപ്രസിഡണ്ടായിരുന്നപ്പോഴാണ് 100 സീറ്റ് കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

