യുവാവിനെ ഭാര്യാപിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചു

കൊല്ലം: കൊല്ലത്ത് യുവാവിനെ ഭാര്യാപിതാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചു. അഞ്ചല്‍ കോട്ടുക്കലിലാണ് സംഭവം. പരിക്കേറ്റ രാഗേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഭാര്യാപിതാവ് കല്ലുവാതുക്കല്‍ ആലുവിള സ്വദേശി അരവിന്ദന് ഒളിവിലാണ്. രാഗേഷിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാഗേഷ് അരവിന്ദനുമായി വാക്കേറ്റം ഉണ്ടായിരുന്നു, അപ്പോള്‍ റബ്ബര്‍ വെട്ടുന്ന കത്തിയുപയോഗിച്ച് രാഗേഷിനെ വെട്ടിയശേഷം ആസിഡ് ഒഴിക്കുകയായിരുന്നു.

