ഹര്‍ത്താലിന്റെ മറവില്‍ അതിക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങള്‍ പ്രഖ്യാപിച്ച വ്യാജ ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് അതിക്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തെ ചില സംഘടനകള്‍ മുതലെടുത്തു. ഹര്‍ത്താലിന്റെ മറവില്‍ പൊതുമുതല്‍ നശീകരണം നടത്തിയവരെ നിയമനടപടികള്‍ കൊണ്ട് നേരിടുമെന്ന് പോലീസ് മേധാവി പറഞ്ഞു.
ഇന്നലെ നടന്ന വ്യാജ ഹര്‍ത്താലില്‍ വിവിധ ജില്ലകളിലായി പരക്കെ അക്രമങ്ങള്‍ നടന്നിരുന്നു. കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറും ജീവനക്കാര്‍ക്ക് നേരെ അതിക്രമങ്ങളും നടന്നിരുന്നു. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത്. വിവിധ ജില്ലകളിലായി 200 ഓളം പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

