“എല്ലാവർക്കും ഭവനം” താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

കൊയിലാണ്ടി: നഗരസഭയില്‍ എല്ലാവര്ക്കും ഭവനം പദ്ധതി പ്രകാരം പി.എം.എ.വൈ. ലോണ്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്മാന് അഡ്വ: കെ.സത്യന് നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്സൺ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി ചെയര്മാന് എന്‍.കെ.ഭാസ്കരന്, കെ.വിജയന്, വി.പി.ഇബ്രാഹിംകുട്ടി, കെ.വി.സു രേഷ്, യൂണിയന് ബാങ്ക് മാനേജര്‍ അജിത് എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ മെംബര്‍ സെക്രട്ടറി കെ.എം.പ്രസാദ് സ്വാഗതവും, എം.സുരേന്ദ്രന് നന്ദിയും പറഞ്ഞു.
