KOYILANDY DIARY.COM

The Perfect News Portal

ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് എകെ ശശീന്ദ്രന്‍

കൊച്ചി: ബസ് ഉടമകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. സര്‍ക്കാര്‍ എല്ലാ വശങ്ങളും പരിശോധിച്ചാണ് നിരക്ക് കൂട്ടിയതെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന ബസുടമ ഭാരവാഹികളുടെ യോഗത്തിലായിരുന്നു സമരം നടത്താനുള്ള തീരുമാനം. എല്ലാ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബസുടമകള്‍ യാഥാര്‍ത്ഥ്യ ബോധ്യത്തോടെ ഇക്കാര്യം മനസ്സിലാക്കി സമരപരിപാടികളില്‍നിന്ന് പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജസ്റ്റിസ് രാമചന്ദ്രന്‍ ശുപാര്‍ശയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ബസ്സുടമകള്‍ ഇതിനോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രയാസങ്ങള്‍ കണക്കിലെടുക്കാന്‍ ബസ്സുടമകള്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *