ഭക്ഷ്യ സുരക്ഷാ ഭവനം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ ഭക്ഷ്യ സുരക്ഷാഭവനം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യത വഹിച്ചു.
കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടങ്ങളിലേക്ക് ആവശ്യമായ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും പ്രത്യേകമായി രൂപീകരിച്ച ഗ്രൂപ്പുകളുടെ സേവനം ഉപയോഗിച്ച് കൃഷി നടത്തുകയുമാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.സി.കവിത, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി. സുന്ദരന്‍, എന്‍.കെ. ഭാസ്‌കരന്‍, വി.കെ. അജിത, കൃഷി ഓഫീസര്‍ ശ്രീവിദ്യ, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പ്രസാദ്, സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരായ റീജ, ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.
