വടകര നഗരസഭയില്‍ ചൊവ്വാഴ്‌ച യുഡിഎഫ് ഹര്‍ത്താല്‍

വടകര : നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാരെ പൊലീസ് അറസറ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്‌ച വടകര നഗരസഭയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.മാലിന്യ സംഭരണ കേന്ദ്രം തുടങ്ങുന്നതിനെതിരെ ജെടി റോഡില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൗരസമിതിയുടെ നേത്‌ൃത്വത്തില്‍ തിങ്കളാഴ്‌ച മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തിയിരുന്നു.മാര്‍ച്ച് പൊലീസ് തടഞ്ഞത് ഉന്തും തള്ളിനുമിടയാക്കി. ഓഫീസ് കവാടത്തിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
