കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി ശ്രീ മഹാ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേല്‍പ്പള്ളി മനയ്ക്കല്‍ ഉണ്ണികൃഷ്ണന്‍ അടിതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ചേലിയ കഥകളി വിദ്യാലയം അവതരിപ്പിച്ച കീചകവധം കഥകളി നടന്നു.
ഫെബ്രുവരി 9ന് ആഘോഷവരവുകള്‍, കലാനിലയം ഉദയന്‍ നമ്പൂതിരിയുടെ വിശേഷാല്‍ തായമ്പക, 10ന് കാഞ്ഞിലശ്ശേരി വിനീതും സരുണ്‍ മാധവും അവതരിപ്പിക്കുന്ന ഇരട്ട തായമ്പക, നാദം വള്ളുവനാട് അവതരിപ്പിക്കുന്ന നാടകം ‘ആടിവേടന്‍’, 11ന് ചേമഞ്ചേരി ഗോഗുലം നൃത്ത മണ്ഡപത്തിന്റെ നടനരാവ്, അനീഷ് ബാബുവിന്റെ നാടന്‍ പാട്ടുകള്‍, 12ന് മൃത്യുഞ്ജയ പുരസ്‌കാര സമര്‍പ്പണം, മലക്കെഴുന്നള്ളിപ്പ് , ഗാനാഞ്ജലി, ആലിന്‍കീഴ്‌മേളം, 13ന് ഡോ.പി.സി.രതി തമ്പാട്ടിയുടെ ആദ്ധ്യാത്മിക പ്രഭാഷണം, ശയന പ്രദക്ഷിണം, മെഗാ ഗാനമേള, ഇരട്ട തായമ്പക, 14ന് പള്ളിവേട്ട, 15ന് കുളിച്ചാറാട്ട് എന്നിവ നടക്കും.
