സി.ഐ.ടി.യു. ജനറല്‍ കൗണ്‍സിൽ: കൊയിലാണ്ടിയിൽ സ്വാഗതസംഘം രൂപീകരിച്ചു

കൊയിലാണ്ടി: കോഴിക്കോട് നടക്കാനിരിക്കുന്ന സി.ഐ.ടി.യു. അഖിലേന്ത്യാ ജനറല്‍ കൗണ്‍സിലിനോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ സ്വാഗതസംഘം രൂപീകരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം നെടുവത്തൂര്‍ സുന്ദരേശന് യോഗം ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി ചെത്ത്തൊഴിലാളി മന്ദിരത്തിൽ നടന്ന യോഗത്തിൽ സി.കുഞ്ഞമ്മദ് അദ്ധ്യക്ഷനായി.
നഗരസഭാ ചെയര്മാന് അഡ്വ: കെ.സത്യന്, ഏരിയാ സെക്രട്ടറി ടി. ഗോപാലന്, കെ.ബാബു രാജ്, സി. അശ്വനീദവ്, വി.കെ.പത്മി നി എന്നിവര്‍ സംസാരിച്ചു.
