പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വളാഞ്ചേരി കുറു മ്പത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറുമ്പത്തൂര്‍ ചേലക്കല്‍ സൈയ്താലിക്കുട്ടിയുടെ മകള്‍ റിന്സിയ(17) വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുത്തനത്താണിയിലെ പാരല്‍ കോളേജ് വിദ്യാര്‍ഥിനിയാണ്. വളാഞ്ചേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാവിലെ കുറുമ്പത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മാതാവ്: സല്‍മത്ത്. സഹോദരങ്ങള്‍: റാഷിദ്, റംഷാദ്. മരണത്തിന് കാരണം പോലീസ് അന്വേഷണം നടത്തും. അടുത്ത ദിവസങ്ങളില്‍ രക്ഷിതാക്കളുടേയും ബന്ധുക്കളുടേയും മൊഴിയെടുക്കും. നാളെ പുത്തനത്താണിയിലെ പാരല്‍ കോളേജിലെ വിദ്യാര്‍ഥികളുടേയും മൊഴി രേഖപ്പെടുത്തും.

