KOYILANDY DIARY.COM

The Perfect News Portal

മണമൽക്കാവ് ഭഗവതി ക്ഷേത്രത്തിനെതിരെ നടക്കുന്ന ആരോപണം അടിസ്ഥാനരഹിതം: ക്ഷേത്ര കമ്മിറ്റി

കൊയിലാണ്ടി: മണമൽക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിനെതിരെ ചില തൽപ്പരകക്ഷികൾ നടത്തുന്ന ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  കഴിഞ്ഞ രണ്ടാഴ്ചയോളമായി ക്ഷേത്രത്തിനെതിരെ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും വ്യാപകമായി പോസ്റ്റർ പ്രചാരണം നടത്തുകയാണ്.
പ്രകൃതി വിരുദ്ധ പീഡനം നടത്തിയ കീഴരിയൂർ പഞ്ചായത്ത് മെമ്പർ  എം.കെ. മിനീഷ് എന്നയാൾ ക്ഷേത്രത്തിന്റെ പൂജാരിയാണെന്ന് പറഞ്ഞാണ് പോസ്റ്ററിൽ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്തുന്ന  നിലയിൽ  പ്രചരിപ്പിക്കുന്നത്.  എന്നാൽ 2017 ഫിബ്രവരി 23ാം തിയ്യതി ഇയാളെ ക്ഷേത്രത്തിന്റെ ഊരാള കമ്മിറ്റി യോഗം ചേർന്ന് തൽസ്ഥാനത്തിനിന്ന് മാറ്റിയിരുന്നു. തൽക്കാലം മേൽശാന്തി മാത്രം മതി എന്ന തീരുമാനത്തിന്റെ ഭാഗമായാണ് മിനീഷിനെ മാറ്റിയത്. ഇപ്പോൾ മേൽശാന്തി മാത്രമാണുള്ളത്.
അധികാരവും പണവും നഷ്ടപ്പെട്ട ഒരുകൂട്ടം ആളുകളുടെ വക്ര ബുദ്ധിയാണ് ഇതിന് പിന്നിലെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങളിൽ മണിമാല  നഷ്ടപ്പെട്ടതുമായും സാമ്പത്തിക ക്രമക്കേടുകൾ നടന്നതുമായുള്ള  കാര്യങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെ ഇവർ ക്ഷേത്ര സംരക്ഷണമല്ല മറിച്ച് ക്ഷേത്രത്തിന്റെ സർവ്വനാശമാണ് ആഗ്രഹിക്കുന്നത്.  ഇവരെ തിരിച്ചറിയണമെന്നും ഭാരവാഹികൾ പറഞ്ഞു.
ഫിബ്രവരി 4ന് കൊടിയേറ്റത്തോടുകൂടി 9, 10, 11 തിയ്യതികളിൽ വിവിധ പരിപാടികളോടെ ഇത്തവണത്തെ ഉത്സവം സമുചിതമായി ആഘോഷിക്കാൻ ക്ഷേത്രക്കമ്മിറ്റി  തീരുമാനിച്ചിട്ടുണ്ട്. മുഴുവൻ ഭക്തജനങ്ങളുടെയും സഹകരണം ഉത്സവത്തിന് ഉണ്ടാകണമെന്നും ഇവർ പറഞ്ഞു. കൊയിലാണ്ടി മീഡിയാ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ബാബു, കെ. പി. രാജൻ, വേലായുധൻ എന്നിവർ പങ്കെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *