കർമ്മ ജ്യോതി പുരസ്കാര ജേതാവ് എസ്.വി. ജലീലിന് സ്വീകരണം നൽകി

കൊയിലാണ്ടി: കർമ്മ ജ്യോതി പുരസ്കാര ജേതാവും ലോക കേരള സഭ അംഗവുമായ ബഹ്റൈൻ കെ.എം.സി.സി. പ്രസിഡണ്ടുമായ എസ്.വി.ജലീലിന് സുഹൃത്ത് സംഘം സ്വീകരണം നൽകി. ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകർക്കായി ബഹ്റൈൻ പ്രവാസി ഗൈഡൻസ് ഫോറം ഏർപ്പെടുത്തിയ പുരസ്കാരത്തിനാണ് എസ്.വി.ജലീൽ തെരഞ്ഞെടുക്കപ്പെട്ടത്.
പ്രവാസി ജീവിതത്തിൽ സ്വന്തമായി വീട് വെക്കാൻ സാധിക്കാത്ത പ്രവാസികൾക്ക് ബഹ്റൈൻ കെ.എം.സി.സി.പ്രവാസി ബൈത്തുറഹ്മ പദ്ധതിയിലൂടെ 51 ബൈത്തുറഹ്മ പദ്ധതിയുടെ നായകൻ കൂടിയായിരുന്നു എസ്.വി.ജലീൽ. കൊയിലാണ്ടി എം.എൽ.എ.കെ.ദാസൻ ഉപഹാരം നൽകി ഉദ്ഘാഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പി. എസ്.സി. മെമ്പർ ടി.ടി.ഇസ്മയിൽ പൊന്നാടയണിയിച്ചു. ശംസുദ്ധീൻ വെള്ളികുളങ്ങര പരിചയപ്പെടുത്തി.
റഷീദ് വെങ്ങളം, മൊയ്തു അഴിയൂർ, സിദ്ധീഖ് കൂട്ടും മുഖം ,ബഷീർ ഇബ്രാഹിം, പി.പി.എം.കു നിങ്ങാട്, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി, കല്ലേരി മൂസ ഹാജി, കെ.പി.ഇമ്പിച്ചി മമ്മു ഹാജി, അഷറഫ് കോട്ടക്കൽ, സിദ്ധീഖ് വെള്ളിയോട്, മുഹമ്മദ് കൊട്ടാരം, ഖാദർ മുണ്ടേരി, അബ്ദുള്ളക്കോയ കണ്ണങ്കടവ്, ഇബ്രാഹിം പുറക്കാട്ടിരി ,നിസാർ പയ്യോളി, മുറിച്ചാണ്ടി മഹ്മൂദ് ഹാജി, ഫിറോസ് കല്ലായി, ടിപ് ടോപ് ഉസ്മാൻ എന്നിവർ സംസാരിച്ചു. അലി കൊയിലാണ്ടി സ്വാഗതവും, യൂസഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
