കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി

കൊയിലാണ്ടി: കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് തിരിച്ചു നൽകി. താലൂക്ക് ലീഗൽ സർവ്വീസ് സൊസൈറ്റിയുടെ പാരലീഗൽ വളണ്ടിയറായ മുചുകുന്ന് തെക്കെയിൽ മിനിയാണ് കൊയിലാണ്ടി ബസ് സ്റ്റാന്റിൽ നിന്നും കളഞ്ഞുകിട്ടിയ സ്വർണ്ണമാല പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് മാതൃക കാട്ടിയത്.
പൊലീസ് സഹായത്തോടെ മാല ഉടമയായ കല്പത്തൂർ സ്വദേശി കോഴിക്കുന്നുമ്മൽ ചാലിൽ ആരതിക്ക് കൈമാറി. എസ്.ഐ.അശോകൻ ചാലിൽ, എ.എസ്.ഐ.സി.പി.സുലൈമാൻ എന്നിവർ സംബസിച്ചു.

