എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്വാറിക്കെതിരെ സമരം ചെയ്തവരെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ എസ്ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പെരുമ്പാവൂര്‍ മുന്‍ എസ്ഐ ഹണി കെ ദാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രതീഷ്, രാജേഷ് എന്നിവരെയണ് സസ്പെന്‍ഡ് ചെയ്തത്.
പെരുമ്പാവൂരിലെ ക്വാറിക്കെതിരെ സമരം ചെയ്ത കുഞ്ഞുമുഹമ്മദ് എന്നയാളെ മനഃപൂര്‍വം മയക്കുമരുന്ന് കേസില്‍പ്പെടുത്തിയെന്ന പരാതിയിലാണ് വകുപ്പുതല നടപടി. രണ്ട് കൊല്ലം മുമ്പാണ് കേസിനാസ്പദമായ നടന്നത്. നിലവില്‍ എറണാകുളത്ത് ഷാഡോ എസ് ഐയാണ് ഹണി കെ ദാസ്.

