സ്പീച്ച് തെറാപ്പി സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ.ഗേള്‍സ് സ്‌കൂളില്‍ സ്പീച്ച് തെറാപ്പി സെന്റര്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്‍ പന്തലായനി ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തിലാണ് സ്പീച്ച് തെറാപ്പി സെന്റര്‍ തുടങ്ങിയിട്ടുള്ളത്. സംസാര വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിലൂടെ സംസാരം ശരിയായ രീതിയിലേക്ക് മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഒരു സ്പീച്ച് തെറാപ്പിസ്റ്റിനെയും നിയമിച്ചിട്ടുണ്ട്.
നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു .എ.സജീവ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ. എം.ജി. ബല്‍രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു, ജി.കെ. വേണു, ഇ.നീതു എന്നിവര്‍ സംസാരിച്ചു. എച്ച്.എം. മൂസ്സ മേക്കുന്നത്ത് സ്വാഗതവും ജി.കെ.അനിത നന്ദിയും പറഞ്ഞു.
