കൊയിലാണ്ടി നഗരസഭ ജെ.എച്ച്.ഐ നിർബന്ധിത അവധിയിൽ

കൊയിലാണ്ടി; അഴിമതി ആരോപണം നേരിടുന്ന കൊയിലാണ്ടി നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ടി.കെ അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. കഴിഞ്ഞ നിരവധി ദിവസങ്ങളിലായി കൊയിലാണ്ടിയിലെ കച്ചവടക്കാരിൽ നിന്ന് കൈക്കൂലി വാങ്ങിയതായി മലബാർ ചാനലിലും ഓൺലൈൻ സമൂഹ മാധ്യമങ്ങളിലും ചൂടേറിയ ചർച്ച നടക്കുന്ന അവസരത്തിലാണ് നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ നിർബ്ബന്ധിത അവധിയിൽ പ്രവേശിക്കുന്നതിന് നിർദ്ദേശം നൽകിയത്.
അതേതുടർന്ന് ഇന്ന് മുതൽ അദ്ധേഹം അവധിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരായി കൊയിലാണ്ടിയിലെ മമ്മാസ് ഹോട്ടൽ ഉടമകൾ ചില തെളിവുകൾ നിരത്തി സോഷ്യൽ മീഡിയയിലൂടെ വ്യാപകമായ പ്രാചാരണം നടത്തിയിരുന്നു. ഇന്നലെ (വ്യാഴാഴ്ച) കൊയിലാണ്ടിയിലെ ബേക്കറി, ടൂവീലർ വർക്ക്‌ഷോപ്പ് ഉടമകൾ അദ്ധേഹം കൈക്കൂലി വാങ്ങിയതായി മലബാർ ചാനലിന് അഭിമുഖം നൽകിയിരുന്നു.
കൂടുതൽ വ്യാപാരികൾ ഇദ്ധേഹത്തിനെതിരെ തെളിവുകൾ സഹിതം അധികാരികൾക്ക് പരാതി നൽകുന്നതിന് വേണ്ടി തയ്യാറായതായും ചാനൽ വെളിപ്പെടുത്തുന്നു. ഇത് കൊയിലാണ്ടിയിൽ ചൂടേറിയ ചർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ ഉദ്യോഗസ്ഥനോട് നിർബ്ബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടത്. കഴിഞ്ഞ നാല് വർഷത്തിലേറെയായി ഇദ്ദേഹത്തിനെതിരെ പൊതു സമൂഹത്തിൽ നിന്ന് വ്യാപകമായ പരാതി ഉയർന്നെങ്കിലും ചില തൽപ്പര കക്ഷികൾ ഇയാളെ സംരക്ഷിക്കുകയാണെന്ന് ഇരകളായവർ വ്യക്തമാക്കുന്നു. വാർത്ത കൊടുത്തതിനെ തുടർന്ന് കേരളാ വിഷൻ മലബാർ ചാനൽ ചീഫ് റിപ്പോർട്ടർ രാജേഷ് പറമ്പിലിനെതി ഉദ്യോഗസ്ഥൻ കൊയിലാണ്ടി പോലീസിൽ വ്യാജ വാർത്ത കൊടുത്തു എന്ന് പറഞ്ഞു പരാതിനൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം കൊയിലാണ്ടി മമ്മാസ് ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിനൊടുവിൽ മലബാർ ഡവലപ്പ്‌മെന്റ് ഫോറം ചെയർമാൻ കെ.എം ബഷീർ എന്നയാൾ 25-12 ന് പ്രസിദ്ധപ്പെടുത്തിയ രേഖകളിൽ ഹെൽത്ത് ഇൻസ്‌പെക്ടർ അശോകന് 2 കോടി രൂപയുടെ ആസ്തി എങ്ങനെ ഉണ്ടായെന്നും അയാൾ ബന്ധുക്കൾക്കും മറ്റും നടത്തിയ പാർടി വകയിൽ മമ്മാസ് ഹോട്ടലിൽ ഒന്നേകാൽ ലക്ഷം രൂപ അടക്കുവാനുണ്ടെന്നും വ്യക്തമാക്കുന്നു.
കൂടാതെ കെ.എം ബഷീർ കോഴിക്കോട് വിജിലൻസ് ഡി.വൈ.എസ്.പിക്ക് രേഖാമൂലം പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മാധ്യമങ്ങളിൽ വാർത്ത. അദ്ധേഹത്തെ ചോദ്യം ചെയ്തതായുള്ള സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സംഭവത്തിൽ ബി.ജെ.പി.യും, കോൺഗ്രസ്സും നഗരസഭക്കെതിരെ സമരത്തിന് തയ്യാറെടുക്കുന്നതായാണ് വിവരം.
