പ്രതീക്ഷ യോഗ പഠന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു

കൊയിലാണ്ടി; ജനുവരി 14ന് ഞായറാഴ്ച വൈകീട്ട് 4 മണിക്ക് കൊല്ലം നെല്ല്യാടി റോഡിൽ റെയിൽവേ ഗേറ്റിന് സമീപമുളള കെട്ടിടത്തിൽ പ്രതീക്ഷ യോഗ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. പ്രമേഹം, രക്ത സമ്മർദ്ദം, അമിതവണ്ണം, കൊളസ്ട്രോൾ, അലർജി, ആസ്മ, പൈൽസ്, മുട്ടുവേദന മുതലായ രോഗങ്ങൾ ഇന്ന് ചെറുപ്രായത്തിൽ തന്നെ മനുഷ്യരിൽ കണ്ടുവരുന്നു എന്നത് ആശങ്കാജനകമാണ്. ചിട്ടയായ ജീവിതചര്യയിലൂടെയും. യോഗ സാധനയിലൂടെയും മാത്രമേ നമുക്ക് ആരോഗ്യം നിലനിർത്താനാകൂ.
ശാസ്ത്രീയമായി പരിശീലനം നേടിയ അധ്യാപകരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം. കുട്ടികൾക്കായി എല്ലാ ശനി, ഞായർ ദിവസങ്ങളിൽ പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും.
വിശദവിവരങ്ങൾക്ക്: 9539038186, 9495481774.

