കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 29 വരെ ഭാഗവത സപ്താഹയജ്ഞം നടക്കും. കണ്ടമംഗലം നന്ദകുമാര്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. 22-ന് രാവിലെ ഒന്‍പത് മണിക്ക് കലവറനിറയ്ക്കല്‍ ചടങ്ങ്. സപ്താഹത്തിന് 22-ന് വൈകീട്ട് തന്ത്രി കുബേരന്‍ നമ്പൂതിരിപ്പാട് ദീപം തെളിയിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡ് സ്ഥിരം കമ്മിറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്യും. 27-ന് രുക്മിണീ സ്വയംവര ഘോഷയാത്ര മണമല്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നാരംഭിക്കും.

