KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാന സ്കൂൾ കലോത്സവം: ചെണ്ടമേളത്തിൽ വെന്നിക്കൊടി പാറിച്ച് കൊയിലാണ്ടി

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഈ വർഷവും എ ഗ്രേഡ് നേടി വെന്നിക്കൊടി പാറിച്ചു. തുടർച്ചയായ 13-ാം വരഷമാണ് സ്കൂളിന് ഈ വിജയത്തിളക്കം. എന്നാൽ ഇത്തവണ അപ്പീലിലൂടെ മേളം കൊട്ടികയറിയാണ് ചെണ്ടമേളത്തിൽ തങ്ങളുടെ എതിരാളികളെ മേള പ്രതിഭകൾ ബഹുദൂരം പിന്നില്ലാക്കി  സ്കൂളിന്റെ അഭിമാനം സംരക്ഷിച്ചത്‌.

ഹൈസ്കൂൾ വിഭാഗത്തിലാണ് അപ്പീലിലൂടെ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ പങ്കെടുക്കാൻ അർഹത നേടിയത്. സംസ്ഥാന മൽസരത്തിൽ ജില്ലയിലെ മികച്ച വിജയം കൂടിയാണിത്. കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് വേണ്ടി കൊരയങ്ങാട് കളിപ്പുരയിൽ ഗ്രീലകത്ത് രവീന്ദ്രന്റ മാർഗനിർദേശത്തിലുള്ള കൊരയങ്ങാട് വാദ്യസംഘത്തിലെ വാദ്യകലാകാരൻമാരാണ് വർഷങ്ങളായി ചെണ്ടമേള മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിക്കുന്നത്.

കേരള ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ കൊരയങ്ങാട് ജി. എസ്. വിഷ്ണുവിന്റെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ മേളം അഭ്യസിച്ചത്. ഹെയർസെക്കണ്ടറി വിഭാഗത്തിൽ ടീം ലീഡർ അതുൽസതിശന്റെ നേതൃത്വത്തിൽ ജി. നിവേദ്, അർജുൻദാസ്, അമൽ കൃഷ്ണ, നന്ദുഗോപാൽ, ശ്രീ ബാൽ പ്രസാദ്, ഗോകുൽ കൃഷ്ണ എന്നിവരും, ഹൈസ്കൂൾ വിഭാഗത്തിൽ, ടീം ലീഡർ പി. കെ. ഫെബിൻ രാജ്, ആർ.ഡി, അഭിനവ്, ജി. ശ്രീനാഥ്, പി. കെ. ശ്രീരാജ്, പി. ടി. അക്ഷയ്, ശ്രാവൺ ശ്രീധർ, ആദർശ് മധു എന്നിവരാണ് മൽസരത്തിൽ പങ്കെടുത്തത്.

Advertisements

യാതൊരു പ്രതിഫലവും കൂടാതെയാണ് കൊരയങ്ങാട് വാദ്യസംഘം വർഷങ്ങളായി ചെണ്ടമേള മൽസരത്തിന് കൊയിലാണ്ടി ഹൈസ്കൂളിലെ. വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നത്. ആറ് മാസം മുമ്പ് തുടങ്ങുന്ന അർപ്പണബോധത്തോടെയുള്ള സേവനമാണ് കുട്ടികളുടെ  വിജയത്തിന് പിന്നിലെന്ന് വാദ്യസംഘത്തിന്റെ അമരക്കാരൻ കളിപ്പുരയിൽ രവീന്ദ്രൻ പറഞ്ഞു. ചെണ്ടമേള മത്സരത്തിനായി പലവിദ്യാലയങ്ങളും ലക്ഷങ്ങൾ ചിലവഴിക്കുമ്പോഴാണ് പ്രതിഫലം ഇഛിക്കാതെ കൊരയങ്ങാട് വാദ്യസംഘം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനു വേണ്ടി ഈ സേവനം നടത്തിക്കൊണ്ടിരിക്കുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *