നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു

കോഴിക്കോട്: കലക്റ്ററേറ്റില്‍ എത്തുന്ന സാധാരണക്കാരണക്കാര്‍ക്കും നിയമക്കുരുക്കില്‍ പ്പെട്ടവര്‍ക്കും ആവശ്യമായ നിയമസഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വിസസ് അഥോറിറ്റിയുടെ നേതൃത്വത്തില്‍ നിയമ സഹായ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു.
ക്ലിനിക്കിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജ് എം ആര് അനിത നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ യു വി ജോസ് അധ്യക്ഷത വഹിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് ക്ലിനിക് പ്രവര്‍ത്തിക്കുക.

ദിവസവും ഒരു പാനല്‍ അഭിഭാഷകന് നിയമ സേവനം നല്‍കും. ജില്ലാ ലീഗല്‍ സര്‍വിസസ് അഥോറിറ്റി സെക്രട്ടറി എംപി ജയരാജ്, എഡിഎം ടി.ജനില്‍ കുമാര്‍, സബ് കളക്ടര്‍ വി വിഗ്നേശ്വരി, അഡ്വ വിപി രാധാകൃഷ്ണന്, ഡോ റോഷന് ബിജ്ലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെടി ശേഖര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

