മൂന്നരവയസുകാരി കാറിടിച്ച് മരിച്ചു

മലപ്പുറം: വീടിന് മുന്നിലെ റോഡുമുറിച്ചു കടക്കുകയായിരുന്ന മൂന്നരവയസുകാരി കാറിടിച്ച് മരിച്ചു. പന്തല്ലൂര്‍ കടമ്പോട് ഒറ്റകത്ത് തോക്കാട്ട് മുഹമ്മദ് അസ്ലം ഫൈസിയുടെ മകള്‍ ഹെന്ന ഫാത്തിമയാണ് മരിച്ചത്.
ഇന്നലെ രാവിലെ ഒമ്പതരക്കാണ് അപകടം. തൊടുടുത്തുളള ജിഎല്‍പി സ്കൂള്‍ മൈതാനത്ത് കൂട്ടുകാര്‍ക്കൊപ്പം കളിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഹെന്ന. ആനക്കയത്ത് നിന്ന് പാണ്ടിക്കാട്ടേക്ക് പോവുകയായിരുന്ന കാറാണ് ഇടിച്ചത്.

ഓടിക്കൂടിയ നാട്ടുകാര്‍ അതേ കാറില്‍ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി യൂണിറ്റി വിമന്‍സ് കോളജ് അധ്യാപിക സുആദയാണ് മാതാവ്.

നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞ്, ഹബീബ് റഹ്മാന് എന്നിവര്‍ സഹോദരങ്ങളാണ്. പാണ്ടിക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്കി.

