യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. സെക്രട്ടറിയേറ്റിന് മുന്നില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അനുരാജിനു പരിക്കേറ്റു. കെ.കെ ശൈലജ അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
