നെസ്റ്റിലെ ഭിന്നശേഷിക്കാര്‍ക്കൊപ്പം കൊയിലാണ്ടി റോട്ടറിക്ലബ്ബ് ക്രിസ്മസ് ആഘോഷിച്ചു

കൊയിലാണ്ടി: നെസ്റ്റിലെ ഭിന്നശേഷിക്കാര്‍ക്കൊപ്പം കൊയിലാണ്ടി റോട്ടറിക്ലബ്ബ് ക്രിസ്മസ് ആഘോഷിച്ചു. വയലിനിസ്റ്റുകളായ സജിത്ത്, ബിന്സിന്, മൃദംഗവിദ്വാന്‍ ഡോ. നാരായണപ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ വയലിന്‍കച്ചേരി നടന്നു. വി.എന്‍. വിവേകിന്റെ ഭരതനാട്യവും ബി.എസ്. കാര്‍ത്തികയുടെ കുച്ചിപ്പുഡിയും ഉണ്ടായിരുന്നു.
റോട്ടറി പ്രസിഡന്റ് കെ.വി. സുധീര്‍, അംഗങ്ങളായ കെ.എസ്. ഗോപാലകൃഷ്ണന്, മേജര്‍ സി. അരവിന്ദാക്ഷന്, കെ.കെ. രാജന്, നെസ്റ്റ് ഭാരവാഹികളായ കെ.പി. അഷ്റഫ്, അബ്ദുള്ള കരുവാഞ്ചേരി, മുഹമ്മദ്യൂനുസ്, പി.പി. ബഷീര്‍ എന്നിവര്‍ നേതൃത്വം നല്കി.

