അരിക്കുളം ഊട്ടേരിയിൽ വയോധികയുടെ കൊലപാതകം 17 കാരൻ അറസ്റ്റിൽ

കൊയിലാണ്ടി: അരിക്കുളം ഊരള്ളൂരിലെ പുതുശ്ശേരി പറമ്പത്ത് ആയിഷ ഉമ്മ (75) മരണമടഞ്ഞ സംഭവത്തിൽ 17 കാരനെ അറസ്റ്റു ചെയ്തുതു. 17 കാരന്റെ പിതാവും കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്തു വരുന്നു. നവംബർ 7 നാണ് ആയിഷ ഉമ്മയെ കാണാതായത്. 8 ന് ബന്ധുക്കൾ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. അന്ന് വൈകിട്ടാണ് മൃതദേഹം വീടിന് ഒരു കിലോമീറ്റർ അകലെ ചടങ്ങനാരി താഴെ ചതുപ്പിൽ കണ്ടെത്തുകയായിരുന്നു.
കൊയിലാണ്ടി ഫയർഫോഴ്‌സ് ആണ് മൃതദേഹം ചതുപ്പിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടത്തിയ പോലീസ് എസ്.ഐ.മാരായ പി. വിജേഷ്, വി.എം. മോഹൻ ദാസ് തുടങ്ങിയവർക്ക് സംശയം തോന്നിയതിനെ തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കൊയിലാണ്ടിയിൽ നിന്നും മെഡിക്കൽ കോളെജിലെക്ക് മാറ്റുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം കൊലപാതകമാണെന്ന് ഫോറൻസിക് വിദഗ്ദർ പോലീസിനെ അറിയിച്ചത്.

റൂറൽ എസ്.പി. എം.കെ പുഷ്കരന്റെയും, വടകര ഡി.വൈ.എസ്.പി. പ്രേം കുമാറിന്റെയും നിർദേശപ്രകാരം സി.ഐ.കെ.ഉണ്ണികൃഷ്ണണൻ, എസ്.ഐ. സി.കെ.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കേസന്വേഷണം ഊർജിതമായി നടത്തിവരുകയായിരുന്നു. ബന്ധുക്കൾക്ക്, പരാതിയോ സാഹചര്യ തെളിവുകളോ, ഇല്ലാത്ത കേസിൽ പോലീസ് കഴിഞ്ഞ ഒന്നര മാസമായി സമഗ്ര അന്വേഷണം നടത്തിവരുകയായിരുന്നു.

പ്രദേശത്തെ നൂറ് കണക്കിനാളുകളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പിന്നീട് നാട്ടുകാർ കർമ്മസമിതി രൂപീകരിക്കുകയും, യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെടുകയും, കേസന്വേഷണത്തിനായുള്ള സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ സമീപവാസിയായ വീട്ടുകാരുടെ മൊബൈൽ ഫോൺ മോഷണം പോയതാണ് കേസ് തെളിയിക്കുന്നതിൽ നിർണായക വഴിതിരിവായത്. വീട്ടുകാർ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നില്ല. പോലീസ് ഈ മൊബൈൽ ഫോൺ ഉപയോഗിച്ച് വരുന്നതായും സമീപത്തുതന്നെയാണ് ഇതിന്റെ ഉപയോഗമെന്നും കണ്ടെത്തി.

തുടർന്ന് ഇയാളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്തുതു. എന്നാൽ പ്രതി കുറ്റം സമ്മതിച്ചില്ല. തുടക്കത്തിൽ പ്രദേശത്തെ മദ്യമയക്കു മരുന്നു ഉപഭോക്താക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതെ തുടർന്ന് അന്വേഷണം വഴിതിരിച്ച് വിടാനായി. രണ്ട് സുഹൃത്തുക്കളുടെയും ഇത്തരം മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എട്ടോളം പേരെ ഉൾപ്പെടുത്തി വ്യാജ കഥയുണ്ടാക്കുകയും ചെയ്തു. അന്വേഷണത്തിൽ ഇത് കളവാണെന്ന് തെളിഞ്ഞു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
7-11. 17 ന് രാത്രി ഊട്ടേരിയിലെ ബന്ധുവീട്ടിൽ പോയി വരുകയായിരുന്ന പ്രതി പാറക്കുളങ്ങര ഊട്ടേരി റോഡിലൂടെ ഊരള്ളൂർ ടൗണിൽ എത്തുകയും, ഒരു കടയിൽ കയറി സിഗരറ്റ് വാങ്ങി ഊട്ടേരി ജംഗ്ഷനിൽ എത്തുന്നതിന് മുമ്പ് നടുവിലക്കണ്ടി താഴെക്ക് പോകുന്ന ആളൊഴിഞ്ഞ ഇടവഴിയിലിറങ്ങി വരുന്ന സമയം ആയിശ ഉമ്മ നടന്നു വരുന്നത് കാണുകയും ചെയ്തു. മാക്സി പൊക്കി പിടിച്ചായിരുന്നു ഉമ്മയുടെ വരവ്. ഈ സമയം ലൈംഗികതൃഷ്ണ ഉണരുകയും, ഉമ്മയെ അരയ്ക്കും കൈക്കും പിടിച്ച് വലിച്ച് ഇടവഴിയിലെ സ്റ്റെപ്പ് ഇറക്കി കൊണ്ടുപോയി അവിടെ വെച്ച് പ്രതിരോധിക്കാൻ ശ്രമിച്ച ആയിഷ ഉമ്മയെ ഇടങ്കാൽ വെച്ച് തള്ളിയിടുകയും ചെയ്തു.
തുടർന്ന് 10 മിനിട്ടോളം കൈകൊണ്ട് മൂക്കും, വായും അമർത്തിപ്പിടിച്ച് ബോധം പൂർണ്ണമായും പോയെന്ന് മനസ്സിലാക്കിയ ശേഷം ആയിഷ ഉമ്മയുടെ ശരീരത്തിൽ ആഭരണം ഉണ്ടോ എന്ന് പരിശോധിച്ച് ഒന്നുമില്ലെന്ന് കണ്ടപ്പോൾ അരയിൽ അരഞ്ഞാണം ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി മാക്സി പൊന്തിച്ച് നോക്കുകയും, ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു.
മരണപ്പെട്ടു എന്ന് ബോധ്യമായതിനെ തുടർന്ന് പരിഭ്രാന്തനായ പ്രതി മൃതദേഹം ഓവു പാലത്തിനുള്ളിലെക്ക് ഒളിപ്പിച്ചു. തുടർന്ന് പാറക്കുളങ്ങര റോഡിലൂടെ നടന്ന് ഊട്ടേരിസ് കുളിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ഇരുന്നു. തുടർന്ന് എടവനക്കുളങ്ങര ക്ഷേത്രത്തിനു സമീപത്തുകൂടെ എളുപ്പത്തിൽ വീട്ടിലെത്തുകയും, രാത്രി 10 മണിയോടു കൂടി അച്ഛനോട് വിവരം പറയുകയും, അച്ഛൻ ചീത്ത വിളിക്കുകയും, അടിക്കുകയും ചെയ്തു. തുടർന്ന് രാത്രി ഏറെ വൈകി. അച്ഛനും മകനും കൂടി മൃതദേഹം കാണാതിരിക്കാൻ വേണ്ടി വെള്ളമുള്ള വയലിലേക്ക് നടന്ന് കൈതക്കാടും മറ്റു കാടുകളും ഉള്ള വയലിന്റെ നടുവിലെ തോടിന്റെ അരികിലെക്ക് ബോഡി ഇടുകയും ചെയ്തു.
തിരിച്ചെത്തിയ മകന്റെ കൈയിൽ നിന്നും ചെരുപ്പ് വാങ്ങി മൃതശരീരത്തിനു സമീപം ഇട്ടു. മറ്റൊരു വഴിയിലൂടെ വീട്ടിലേക്ക് പോയത് രണ്ടാഴ്ചയോളം പോലീസിന്റെ നീക്കങ്ങൾ പ്രതി നിരീക്ഷിച്ചിരുന്നു. തന്നെ തേടിവരില്ലെന്ന് ഉറപ്പായ ശേഷമാണ് സാധാരണ പോലെ നടക്കുകയായിരുന്നു.
നേരത്തെ വിവരവും ലഭിക്കാത്തതിനെ തുടർന്ന് സമീപപ്രദേശങ്ങളിലെക്കും അന്വേഷണം നടത്തിയിരുന്നതായി റുറൽ എസ്. പി. എം. കെ.പുഷ്കരൻ, ഡി.വൈ.എസ്.പി. പി . പ്രേമരാജൻ, കൊയിലാണ്ടി സി.ഐ. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ വിശദീകരിച്ചു.
അന്വേഷണ സംഘത്തിൽ എസ്. ഐ. സി.കെ.രാജേഷ്. എസ്. ഐ. പി. വിജേഷ്, അശോകൻ ചാലിൽ വി. എം.മോഹൻദാസ്, എ.എസ്.ഐ പി.സി.ബാബു, സന്തോഷ്, കെ.മുനീർ, സീനിയർ എസ്.പി.ഒ.മാരായ എം.പി.ശ്യാം, പ്രദീപൻ കെ.ഗിരീഷ്, കെ. രാജേഷ്, സി.പി.ഒ.മാരായ എം അജിത്കുമാർ, എം.കെ. സൂരജ്, മണികണ്ഠൻ, രജ്ഞിത്ത്, പി. സിനി, റാഷിദ് തുടങ്ങിയവർ നേതൃത്വം നൽകി.
യാതൊരു തെളിവും, പരാതിയുമില്ലാതിരുന്ന ഒരു കേസാണ് കൊയിലാണ്ടി പോലീസ് അതിവിദഗ്ദമായ അന്വേഷണത്തിലുടെ തെളിയിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ലഹരിയ്ക്കടിമയാണ് കൂടാതെ ചില മോഷണ കേസുകളിലും ഉൾപ്പെട്ടതായി പോലീസ് പറഞ്ഞു.
