രക്തസാക്ഷി കുടുംബസംഗമം നടന്നു

ചേമഞ്ചേരി.സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് വെങ്ങളത്ത് രക്തസാക്ഷി കുടുംബ സംഗമം നടന്നു.എളമരം കരീം രക്തസാക്ഷ്യം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.മോഹനന്‍ രക്തസാക്ഷി കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി ആദരിച്ചു. ഏരിയാസെക്രട്ടറി കെ.കെ. മുഹമ്മദ് രക്തസാക്ഷികളെ പരിചയപ്പെടുത്തി. പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.
എ.എന്‍. ഷംസീര്‍, പി.വിശ്വന്‍, എം.എല്‍.എ.കെദാസന്‍,സി.അശ്വനീദേവ്, ടി.കെ. ചന്ദ്രന്‍, രക്തസാ ക്ഷി രോഷന്റെ അച്ഛന്‍ കെ.വി. വാസു, രക്തസാക്ഷി ഷിബിന്റെ അച്ഛന്‍ പി.കെ. ഭാസ്‌കരന്‍, കെ. സത്യന്‍ എന്നിവര്‍ സംസാരിച്ചു. പി.വി. സതീഷ് ചന്ദ്രന്‍ സ്വാഗതവും, എന്‍.പി.അനീഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംസ്ഥാന അവാര്‍ഡ് ജേതാവായ ഉഷാ ചന്ദ്രബാബുവിന്റെ നാടകം അരങ്ങേറി.
