KOYILANDY DIARY.COM

The Perfect News Portal

ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്

ലോകജനതയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് പതിമൂന്നാണ്ട്. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് സുനാമിയുടെ ഒരു വാര്‍ഷികം കൂടി കടന്നു പോകുന്നത്.

ഓഖി വരുത്തിയ മുറിപ്പാട് ഉണങ്ങിയിട്ടില്ല. ഇനിയും മടങ്ങിയെത്താത്ത ഉറ്റവരെയും കാത്തിരിക്കുന്ന തീരദേശത്തേക്ക് സുനാമിയെന്ന മഹാദുരന്തത്തിന്റെ ഓര്‍മകളും എത്തുകയാണ്.

2004 ഡിസംബര്‍ 26ന് നടന്ന ദുരന്തം വരുത്തിയ നാശനഷ്ടങ്ങളില്‍ നിന്ന് ഇനിയും കരകയറാത്ത കുടുംബങ്ങള്‍ നിരവധിയാണ്. ക്രിസ്മസ് ആഘോഷത്തിന്റെ ആലസ്യം തീരും മുന്‍പേ ആഞ്ഞടിച്ച രാക്ഷസത്തിരമാലകള്‍ 14 രാജ്യങ്ങളില്‍ നിന്നായി കവര്‍ന്നെടുത്തത് മൂന്ന് ലക്ഷത്തോളം മനുഷ്യജീവനുകളാണ്.

Advertisements

ഒരു നിമിഷം കൊണ്ട് സമ്പാദിച്ചതെല്ലാം കണ്‍മുന്നില്‍ കവര്‍ന്നെടുക്കുന്നത് കണ്ട് നിന്നവര്‍ ഇപ്പോഴും തീരങ്ങളിലുണ്ട്. ഇന്ത്യോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറന്തീരത്തുണ്ടായ ഭൂകമ്പമാണ് സുനാമിക്ക് കാരണമായി കണ്ടെത്തിയത്. 9.2 തീവ്രതയുള്ള ഭൂകന്പത്തെത്തെതുടര്ന്ന് ആഞ്ഞടിച്ച സുനാമി ഇന്തോനേഷ്യ, തായ്‍ലന്‍റ്, ഇന്ത്യ, ശ്രീലങ്ക, മാലി ദ്വീപ് തുടങ്ങിയ രാജ്യങ്ങളില്ലാം നാശം വിതച്ചു.

സുനാമിയുടെ പ്രത്യാഘാതം ആഫ്രിക്കന്തീരങ്ങളിലും ഓസ്ട്രേലിയയിലും വരെയെത്തി. ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം ആളുകള്ക്ക് ജീവന്‍ ഷ്ടപ്പെട്ടു. കേരളത്തില്‍ ആയിരത്തോളം ജീവനുകളാണ് സുനാമി കവര്‍ന്നത്. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ നടപടികള്‍ എത്രത്തോളം നടപ്പിലായെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *