പത്തനംതിട്ട: തിരുവല്ല കുറ്റൂരില്‍ എം.സി. റോഡ് നവീകരണത്തിനിടെ അപകടത്തില്‍പ്പെട്ട് തൊഴിലാളി മരിച്ചു. അസം സ്വദേശി പുഷ്പനാഥ് (39 ) ആണ് മരിച്ചത്. വെള്ളം തളിക്കുന്ന വാഹനത്തിന്റെ അടിയില്‍പ്പെട്ടായിരുന്നു അപകടം. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.