ഓൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി: തൊഴിലാളികളുടേയും, ജീവനക്കാരുടേയും ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന കാലഹരണപ്പെട്ട പാചക വാതക സിലിണ്ടറുകൾ പിൻവലിക്കാൻ ഐ. ഒ.സി, ബി.പി.സി, എച്ച്.പി.സി കമ്പനികൾ തയ്യാറാകണമെന്ന് ഓൾ കേരള ഗ്യാസ് ഏജൻസീസ് തൊഴിലാളി യൂണിയൻ (CITU) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.
കൊയിലാണ്ടിയിൽ നടന്ന കൺവൻഷൻ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എസ്. തേജ ചന്ദ്രൻ അദ്ദയക്ഷത വഹിച്ചു. കെ.ടി ഗിരീഷ്. കെ.ടി രമേശൻ, യു.കെ ചന്ദ്രൻ, എന്നിവർ സംസാരിച്ചു. എസ്. തേജചന്ദ്രൻ (പ്രസിഡണ്ട്), യു.കെ ചന്ദ്രൻ (വൈസ് പ്രസിഡണ്ട്), കെ.ടി ഗിരീഷ് (സെക്രട്ടറി), കെ.ടി രമേശൻ (ജോ: സെക്രട്ടറി), എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

