വിശ്വകർമ്മ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ

കൊയിലാണ്ടി: മരപ്പണി, ഇരുമ്പ് പണി, സ്വർണ പണി, ഓട്ടുപാത്ര നിർമ്മാണം, ശില്പ വേല എന്നീ തൊഴിൽ ചെയ്യുന്ന വിശ്വകർമ്മ തൊഴിലാളികളെ പരമ്പരാഗത തൊഴിലാളികളായി അംഗീകരിച്ച് മറ്റ് പരമ്പരാഗത തൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ നൽകണമെന്നും, വിശ്വകർമ്മ സമുദായ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കണമെന്നും വിശ്വകർമ്മ ഫെഡറേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് സത്യനാഥൻ എടക്കര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ടി. വാസുദേവൻ, സി.കെ. രാജൻ, എ.പി. അശോകൻ, ഇ.പി. പി ജയൻ എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി ടി. വാസുദേവൻ (പ്രസിഡണ്ട്), സി.കെ രാജൻ (സെക്രടറി), എ.പി.അശോകൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

