സംഘാടകസമിതി ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചു

കൊയിലാണ്ടി: സി.പി.ഐ.(എം) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി സൗത്ത് ലോക്കലിൽ കോതമംഗലം ഈസ്റ്റ് ബ്രാഞ്ച് നിർമ്മിച്ച സംഘാടകസമിതി ഓഫീസ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് ഓഫീസ് അക്രമികൾ തകർത്തത്. സംഭവത്തിൽ സൗത്ത് ലോക്കൽ കമ്മിറ്റിയും ഈസ്റ്റ് ബ്രാഞ്ചും ശക്തമായി പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും യോഗം പോലീസിനോടാവശ്യപ്പെട്ടു.
