ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി.ആർ.സി നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ശിൽപശാല സംഘടിപ്പിച്ചു. മൂടാടി ഗ്രാമപഞ്ചാത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ വി.കെ പത്മിനി അദ്ധ്യക്ഷത വഹിച്ചു.
ബി.പി.ഒ എം.ജി ബൽരാജ് ആമുഖ പ്രഭാഷണം നടത്തി. മൂടാടി ഗ്രാമപഞ്ചാത്ത് വൈസ് പ്രസിഡണ്ട് കെ. ജീവാനന്ദൻ ആശംസകൾ നേർന്നു സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു സ്വാഗതവും, പ്രേമ ഒ. നന്ദിയും പറഞ്ഞു.

