കാര്യവട്ടം ക്യാമ്പസില്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടു

തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസില്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടിരിക്കുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍മാരാണ് വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടിരിക്കുന്നത്. 7 മണിക്ക് മുറി ഒഴിയണമെന്നായിരുന്നു വിസിയുടെ നിര്‍ദ്ദേശം. ഇത് പാലിക്കാത്തവരെയാണ് പൂട്ടിയിട്ടത്. മുറി ഒഴിയാത്ത പക്ഷം കുട്ടികളെ സസ്പെന്റ് ചെയ്യുമെന്ന് വിസി പറഞ്ഞിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ.
കഴിഞ്ഞ ദിവസം വിസിയ്ക്കെതിരെ അധ്യാപക നിയമനത്തിലെ ക്രമക്കേട് ആരോപിച്ച് എസ് എഫ് ഐ മാര്‍ച്ച് നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വിസി കോളേജിന് അവധി പ്രഖ്യാപിക്കുകയായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ക്യാമ്ബസില്‍ വിദ്യാര്‍ഥിനികളെ പൂട്ടിയിട്ടിരിക്കുന്നു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ.

